Tuesday, March 16, 2010

ഫോടോ എടുക്കാന്‍ ഉള്ള നടപടികള്‍

എന്തൊക്കെ ആവണം ഫോടോ എടുക്കാന്‍ ഉള്ള നടപടികള്‍?

ക. കമ്പോസ്‌ ചെയ്യുക - ആരൊക്കെ എന്തൊക്കെ ഫ്രെയിമില്‍ വരണം എന്ന് തീരുമാനിക്കുക. യേത് കോണില്‍ നിന്നും ഫോടോ എടുക്കണം, എവിടെ നിന്നും വേലിച്ചം വരും ഒക്കെ തീരുമാനിക്കണം എത്ര സൂം ചെയ്യണം. ആരൊക്കെ ഫോക്കസില്‍ വരണം.

ച. എക്സ് പോസ് തീരുമാനിക്കുക - എത്ര ഐ. എസ. ഓ., എത്ര അപ്പര്‍ച്ചര്‍, എത്ര ഷട്ടര്‍.

ട. ഫോക്കസ്‌ ചെയ്യുക - ലോക്ക് ചെയ്യുക

ത. പിന്നെയും കമ്പോസ്‌ (റീ കമ്പോസ്‌) ചെയ്യുക

പ. പടം എടുക്കുക

പോസ്റ്റ്‌ പ്രൊഡക്ഷന്‍ പണികള്‍ ചെയ്യുക.

ആമുഖം

പടം പിടിത്തം എനിക്ക് വളരെ ചെരുപത്ത്തിലെ താല്പര്യം ആയിരുന്നു. പക്ഷെ ഒരു ക്യാമറ സ്വന്തമാക്കാന്‍ വളരെ താമസിച്ചു. ഒരു സുഹൃത്തിന്റെ ആട്ടോമാട്ടിക് ഫിലിം ക്യാമറ (ഒളിമ്പസ്) ആയിരുന്നു ഞാന്‍ ആദ്യം ഉപയോഗിച്ചതു.

പിന്നെ എനിക്ക് ഒരു ഡിജിറ്റല്‍ ക്യാമറ സമ്മാനമായി കിട്ടി - ഒളിമ്പസ് സി. 4000.

ഒളിമ്പസ് സി. 4000 മാനുവല്‍ മോഡ് ഉന്റെന്കിലും അത് മനസിലാക്കാനും ഉപയോഗിക്കാനും അന്ന് പറ്റിയില്ല. അതിലെ "പി" മോഡ് ആയിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത്.

അന്നൊക്കെ എന്റെ വിചാരം - "കമ്പോസിംഗ്" മാത്രം ആണ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ കാര്യം ആയിട്ട് ഉള്ളത് എന്ന് ആയിരുന്നു.

പിന്നീട് ഒരു ഫുജി ഡിജിറ്റല്‍ ക്യാമറ കയ്യില്‍ വന്നപ്പോള്‍ ആണ് അതിലെ മാനുവല്‍ കണ്ട്രോലുകള്‍ എത്ര എളുപ്പം ആണെന്നും, കംപോസിങ്ങിനും അപ്പുറം, എക്സ് പോസ എന്നൊരു സംഗതിയും ഉണ്ടെന്നു മനസിലാക്കിയത്. പിന്നെ പതിയെ അപ്പര്‍ച്ചര്‍ മോഡും മാനുവല്‍ മോഡും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാലും, ഓരോ ഫോട്ടോ എടുക്കുന്നതിനും മുന്‍പ് വളരെ കഷ്ടപ്പെട്ട് ഓരോ മെനു ഒക്കെ എടുത്തു എക്സ് പോശാര്‍ കൊമ്പെന്സേശന്‍ ഒക്കെ കൊടുക്കുന്നത് പ്രായോഗികം അല്ലാതെ തോന്നി. മാത്രമല്ല അപ്പര്‍ച്ചര്‍ മാറുന്നത് അനുസരിച്ച് പശ്ചാത്തലം ഫോക്കസില്‍ അല്ലാതെ ആവുന്നത് അത്ര പ്രകടം ആവുന്നും ഇല്ല.

ഈ പ്രശ്നങ്ങള്‍ എന്നെ ശല്യപ്പെടുതികൊന്റിരുന്നപ്പോള്‍ ആണ് ഒരു ഡി. എസ. എല്‍. ആര്‍. ക്യാമറ വാങ്ങാന്‍ തീരുമാനം എടുത്തത്‌. ഡി. എസ. എല്‍. ആര്‍. അത്രയും പണം മുടക്കി വാങ്ങിയപ്പോള്‍ കൂടുതല്‍ പഠിക്കുക എന്നത് ഒരു ബാധ്യത ആയി. അതിനായി ധാരാളം ഗൂഗിള്‍ സെര്ച്ചുകള്‍ നടത്തി. സാന്‍ ഹോസെ പബ്ലിക്‌ ലൈബ്രറിയിലെ ധാരാളം പുസ്തകങ്ങള്‍ വായിച്ചു. കുറെ മനസിലായി. കുറെ കാര്യങ്ങള്‍ പിടികിട്ടാ പുള്ളികള്‍ ആയി ഇപ്പോഴും തുടരുന്നു.

ഏതായാലും മനസിലാക്കിയ കാര്യങ്ങള്‍ ഈ ബ്ലോഗില്‍ എഴുതാം എന്ന് തീരുമാനിച്ചു.